വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല; പ്രതിഷേധവുമായി കോൺഗ്രസ്

കുപ്പാടിത്തറ: കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ മൂന്നു മാസത്തോളമായി മതിയായ ജീവനക്കാരില്ലാത്തത് ജനങ്ങളെ വലക്കുന്നു. വില്ലേജ് ഓഫീസറുടെ കുറവ് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പടിഞ്ഞാറത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുപ്പാടിത്തറ വില്ലേജ് ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ടിന്റെ അധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ. പി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജോസഫ് പുല്ലുമാരി സ്വാഗതവും. എം വി ജോൺ, ശകുന്തള ടീച്ചർ, ഗിരിജാ കൃഷ്ണ നാസർ, ഇബ്രാഹിം, ജോസുകുട്ടി, ജോർജ് മണ്ണത്താണി, ജോസ്, ബിന്ദു, എന്നിവർ സംസാരിച്ചു. കെ ജി രഘു. ജെസ് വിൻ, സെബിൻ തൊട്ടിയിൽ സനിൽ, ബാബു എം കെ, ഭാസ്കരൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി .



Leave a Reply