March 29, 2024

മീനങ്ങാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

0
Img 20221122 190003.jpg
  മീനങ്ങാടി :പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പ്രോജക്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാഥിതിയായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ ജെറിന്‍ സി ബോബന്‍, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ പ്രമോദ് കുമാര്‍, മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല ദിനേശ് ബാബു, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി എ.എം ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ക്യാമ്പ് നവംബര്‍ 24 ന് സമാപിക്കും
വടുവഞ്ചാല്‍ വളവ് പാരിഷ് ഹാളില്‍ നടക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് പ്രോജക്ട് അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, മൂപ്പൈനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോദ ചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൗസിയ ബഷീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. കേശവന്‍, വി.എന്‍ ശശീന്ദ്രന്‍, സി.ടി അഷ്‌കര്‍ അലി, സംഗീത രാമകൃഷ്ണന്‍, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷമീര്‍ സേട്ട്, അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നവംബര്‍ 23 ന് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *