September 17, 2026

നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം;ഡിസംബര്‍ ഒന്ന് മുതല്‍ പരിശോധന കര്‍ശനമാക്കും

0
IMG_20221128_190220.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒന്ന് മുതൽ  ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. റവന്യൂ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വിഭാഗം, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവര്‍ അംഗങ്ങളായ താലൂക്ക്തല പരിശോധന സ്‌ക്വാഡുകളാണ് പരിശോധന ക്കിറങ്ങുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരി ക്കുമെന്ന് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പറഞ്ഞു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നതോടൊപ്പം ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുളള നടപടികളും സ്വീകരിക്കും.  നിയമം ലംഘനത്തിന് ആദ്യ തവണ 10,000 രൂപയാണ് പിഴ.  തുടര്‍ന്നും   ആവര്‍ത്തിച്ചാല്‍ 25,000, 50,000 രൂപ എന്നിങ്ങനെ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും. ഉപയോഗം പൂര്‍ണ്ണമായും ഒഴിവാ ക്കണമെന്നും സബ്     കളക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *