April 27, 2024

മീനങ്ങാടി പള്ളിപ്പെരുന്നാൾ നാളെ കൊടിയേറും

0
Img 20221130 093337.jpg
മീനങ്ങാടി: സെൻ്റ് പീറ്റേഴ്സ്​  സെൻ്റ് പോൾസ്​ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ ത്രോസ് പൗലോസ്​ ശ്ലീഹന്മാരുടേയും മോർ ഗീവർഗ്ഗീസ്​ സഹദായുടേയും ഓർമ്മപ്പെരുന്നാൾ ഡിസംബർ ഒന്ന്,  രണ്ട്, മൂന്ന്  വ്യാഴം വെള്ളി ശനി തിയ്യതികളിൽ നടത്തപ്പെടും.   പെരുന്നാൾ ശുശ്രൂഷകൾക്ക് ഭദ്രാസന മെത്രാപ്പോലീത്ത  ഡോ. ഗീവർഗ്ഗീസ്​ മോർ സ്​തേഫാനോസ്​ പ്രധാന കാർമ്മികത്വം വഹിക്കും. ഒന്നിന് വ്യാഴാഴ്ച്ച ഏഴ്  മണിക്ക് പ്രഭാത പ്രാർത്ഥന, എട്ട്  മണിക്ക് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ ജോർജ്ജ് മനയത്ത് കോർ എപ്പിസ്​കോപ്പ കാർമ്മികത്വം വഹിക്കും. 8:30 ന് സ്​നേഹസ്​പർശം 2022 നടത്തപ്പെടും. തുടർന്ന് 9:30 ന് ഇടവക വികാരി ഫാ. ബേബി ഏലിയാസ്​ കാരക്കുന്നേൽ കൊടി ഉയർത്തും. വൈകുന്നേരം ആറ്  മണിക്ക് സന്ധ്യാ പ്രാർത്ഥന, ഏഴ്  മണിക്ക് സൺഡേസ്​കൂൾ വാർഷികം നടക്കും.. സൺഡേസ്​കൂൾ ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ. രണ്ടിന്   വെള്ളിയാഴ്ച ഏഴ്  മണിക്ക് പ്രഭാത പ്രാർത്ഥന, എട്ട് മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ജോർജ്ജ് നെടുന്തള്ളിൽ, ഫാ. പി.സി. പൗലോസ്​ പുത്തൻപുരയ്ക്കൽ, ഫാ. ഷിൻസൺ മത്തോക്കിൽ കാർമ്മികത്വം വഹിക്കും. നാല്  മണിക്ക് കുരിശിൻതൊട്ടിയിൽ കൊടിയുയർത്തൽ 
5:30 ന്  മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം, ആറ്  മണിക്ക് സന്ധ്യാ പ്രാർത്ഥന, പ്രസംഗം, ഏഴ്  മണിക്ക് മീനങ്ങാടി ടൗൺ കുരിശിങ്കലേക്കുള്ള പ്രദക്ഷിണം, 9:00 മണിക്ക് ആശിർവ്വാദം 9:15 ന് ആത്്മീയ സംഗീത സന്ധ്യ എന്നിവ നടത്തപ്പെടും. മൂന്നിന് ശനിയാഴ്ച 7:30 ന് പ്രഭാത പ്രാർത്ഥന 8:30 ന്  ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക്  ഫാ. ജിബിൻ പുന്നശ്ശേരിയിൽ, ഫാ. സോജൻ വാണാക്കുടിയിൽ എന്നിവർ സഹ കാർമ്മികത്വം വഹിക്കും. ഇടവകയുടെ നേതൃത്വത്തിലുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പഠനസഹായ നിധി, ചികിഝാ സഹായ നിധി, ഭവനനിർമ്മാണം, വിവാഹ സഹായം എന്നി ഇനങ്ങളിലായി 25 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും. നിർവ്വഹിക്കും. 10 മണിക്ക് മദ്ധ്യസ്​ഥ പ്രാർത്ഥന, 10:30 ന് പ്രസംഗം, 11:30 ന് കിഴക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം, 12:45 ന് ആശിർവാദം, ലേലം, കൊടി താഴ്ത്തൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ബേബി ഏലിയാസ്​ കാരക്കുന്നേൽ സഹ വികാരിമാരായ ഫാ. എൽദോ അതിരംപുഴയിൽ, ഫാ. കെന്നി ജോൺ മാരിയിൽ, ട്രസ്​റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോയിൻ്റ് ട്രസ്​റ്റി, ജോഷി മാമുട്ടത്ത്, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേൽ, പബ്ലിസിറ്റി കൺവീനർ അനിൽ ജേക്കബ് കീച്ചേരിയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *