April 19, 2024

നിർത്തലാക്കിയ എസ്.സി/എസ്.റ്റി ഇൻഷൂറൻസ് പരിരക്ഷ പുനരാരംഭിക്കണം : ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

0
Img 20221130 180108.jpg
ബത്തേരി : പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് വനം വകുപ്പ് ഏർപ്പെടുത്തിയ ഇൻഷൂറൻസ് പരിരക്ഷ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിന് ഇരയാകുന്ന എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിലവിൽ നൽകുന്ന ധനസഹായത്തിനുപുറമെ പ്രത്യേക ഇൻഷൂറൻസ് പരിരക്ഷയിൽ ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. പ്രസ്തുത പദ്ധതിയിൽ 18750 എസ്.സി/എസ്.ടി വിഭാഗക്കാർ അംഗങ്ങളായി ചേർന്നിട്ടുണ്ട്. യുണൈറ്റഡ് ഇൻഷൂറൻസ് കമ്പനിയുടെ പോളിസി കാലാവധി കഴിഞ്ഞവർഷം സെപ്റ്റംബറിൽ അവസനിച്ചതായും, പുതുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകുകയുണ്ടായി.
എന്നാൽ സർക്കാർ ഇതുവരെയും യാതൊരു നടപടി സ്വീകരിക്കാത്തത് കാരണം ഇൻഷൂറൻസ് പരിരക്ഷ നഷ്ടപ്പെട്ടതായി മനസിലാവുന്നു. ഇതുമൂലം വന്യ ജീവി ആക്രമണ ത്താൽ മരണം സംഭവിക്കുകയോ, പരിക്കേൽക്കുകയോ ചെയ്യുന്ന പാവപ്പെട്ട പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് ലഭിക്കേണ്ട ഒരു ലക്ഷം രൂപയുടെ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയു ണ്ട്. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം പരിരക്ഷകൾ മേൽ വിഭാഗ ക്കാർക്ക് തുടർന്നും ലഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു.പട്ടികജാതി/പട്ടികവർഗ്ഗ വകുപ്പ് മന്ത്രി, ബഹു.വനം വന്യജീവി വകുപ്പ് മന്ത്രി എന്നിവർക്ക് എം.എൽ.എ കത്ത് നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *