ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ സി.ഐ റ്റി.യു മാര്‍ച്ചും ധണ്ണയും നടത്തി

കല്‍പ്പറ്റ : ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോട്ടറി ഏജന്റ്‌സ് കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, എഴുത്ത് ലോട്ടറി നിയമം മൂലം നിരോധിക്കുക, ബോണസ്സ് കുടിശ്ശിക വിതരണം ചെയ്യുക , ലോട്ടറി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ലോട്ടറി ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ചും ധണ്ണയും നടത്തിയത്. വയനാട് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ജോയിന്റ് സെക്രട്ടറി എസ്.പി.രാജവര്‍മ്മ സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എം.കെ.ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി റ്റി.എസ്.സുരേഷ് , വി ജെ.ഷിനു ജില്ലാ ട്രഷറര്‍ , വി.എം. ജിനീഷ് ജില്ലാ കമ്മിറ്റി മെoമ്പര്‍, വി.എം.സനില്‍കുമാര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സി.എം. നിഷാദ് ജില്ലാ കമ്മിറ്റി മെoമ്പര്‍ എന്നിവര്‍ സംസാരിച്ചു.



Leave a Reply