April 20, 2024

പ്രതിഭാ നിർണ്ണയ പരീക്ഷ സംഘടിപ്പിച്ചു

0
Img 20221201 095306.jpg
ബത്തേരി: സുൽത്താൻബത്തേരി  നഗരസഭയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന  പ്രതിഭാധനരായ 100 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  നടപ്പാക്കുന്ന മത്സരപരീക്ഷ പരിപോഷണ നൂതനപദ്ധതിയായ ഫ്‌ളൈ ഹൈ പ്രോജക്ടിലേക്ക്  വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന് പ്രതിഭാ നിർണ്ണയ പരീക്ഷ സംഘടിപ്പിച്ചു . വിവിധ സ്കൂളുകളിൽ പഠിക്കുന്ന  166 വിദ്യാർഥികൾ പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പങ്കെടുത്തു . വിജയികൾ ശിഖ കെ എസ് ( നാലാം ക്ലാസ് ), വിഷ്ണു ബാലൻ (അഞ്ചാം ക്ലാസ് ), കൃഷ്ണനുണ്ണി (ആറാം ക്ലാസ് ), അഖിൽ പി എസ് (ഏഴാം ക്ലാസ് ), അനുജ പിജെ , യാദവ് കെ എ (എട്ടാം ക്ലാസ് ), എല്ലാവരും ജിഎച്ച്എസ് കുപ്പാടി വിദ്യാർഥികളാണ് . പ്രതിഭാ നിർണ്ണയ പരീക്ഷയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് നിർവഹിച്ചു . വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചർ അധ്യക്ഷത വഹിച്ചു .  സ്ഥിരം സമിതി അധ്യക്ഷൻ ആയ കെ റഷീദ്, സാലി പൗലോസ് , പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് എം , ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ അബ്ബാസലി കെ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്രഹാം വി ടി , പട്ടികവർഗ്ഗ വികസന ഓഫീസർ പ്രമോദ് കെ , നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൽ നാസർ പി എ  എന്നിവർ സംസാരിച്ചു. പരീക്ഷ നടത്തിപ്പ്,  മൂല്യനിർണയവും ഡയറ്റ് വിദ്യാർത്ഥികൾ,  ഫ്ലൈ ഹൈ പരിശീലകർ എന്നിവർ നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *