March 28, 2024

കേരള പോലീസ് ശ്വാനവിഭാഗത്തിൽ വിദേശയിന നായ്ക്കളെത്തി

0
Img 20221201 130406.jpg
 • പ്രത്യേക ലേഖകൻ 
 
കൽപ്പറ്റ : ജാക്ക് റസ്സല്‍ എന്ന വിദേശ ഇനത്തില്‍പ്പെട്ട നാല് നായ്ക്കുട്ടികള്‍ കൂടി കേരള പോലീസിന്‍റെ ശ്വാനവിഭാഗത്തിന്‍റെ ഭാഗമായി. നായ്ക്കുട്ടികളെ ദക്ഷിണമേഖല ഐ.ജി പി.പ്രകാശ്, ശ്വാനവിഭാഗമായ കെ ഒൻപത്  സ്ക്വാഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് കമാണ്ടന്‍റ് എസ്.സുരേഷിന് കൈമാറി.
     
ഗന്ധം തിരിച്ചറിയുന്നതിന് പ്രത്യേക കഴിവുള്ളവയാണ് ജാക്ക് റസ്സല്‍ ഇനത്തില്‍പ്പെട്ട നായ. വലിപ്പം കുറവായതിനാല്‍ ഇടുങ്ങിയ സ്ഥലത്തെ പരിശോധനയ്ക്ക് ഇവയെ ഉപയോഗിക്കാന്‍ കഴിയും. നിര്‍ഭയരും ഊര്‍ജ്ജസ്വലരുമായ ജാക്ക് റസ്സല്‍ നായ്ക്കള്‍ക്ക് സ്ഫോടക വസ്തുക്കളും ലഹരി വസ്തുക്കളും കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്.
    
കേരള പോലീസില്‍ 1959 ല്‍ ആരംഭിച്ച ഡോഗ് സ്ക്വാഡിന് നിലവില്‍ 27 യൂണിറ്റുകളാണ് ഉള്ളത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച 168 നായ്ക്കള്‍ സ്ക്വാഡിലുണ്ട്. ലാബ്രഡോര്‍ റിട്രീവര്‍, ബെല്‍ജിയം മാലിനോയിസ് എന്നിവ ഉള്‍പ്പെടെയുള്ള വിദേശ ഇനങ്ങളും ചിപ്പിപ്പാറ, കന്നി മുതലായ ഇന്ത്യന്‍ ഇനങ്ങളും ഉള്‍പ്പെടെ 10 ബ്രീഡുകളിലെ നായ്ക്കള്‍ കേരള പോലീസിനുണ്ട്. 2022ല്‍ മാത്രം 80 ഓളം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കെ ഒൻപത് സ്ക്വാഡിന്  കഴിഞ്ഞു. 26 ചാര്‍ജ് ഓഫീസർമാരും 346 പരിശീലകരുമാണ് സ്ക്വാഡിലുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *