ഗവ. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കിൽ ഡേ ആചരിച്ചു

മാനന്തവാടി : ഗവ. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കിൽ ഡേ ആചരിച്ചു. വൊക്കേഷണൽ കോഴ്സുകളായ ഇന്റീരിയർ ലാൻഡ് സ്‌കേപ്പിങ്, മൈക്രോ ഇറിഗേഷൻ ടെക്‌നിഷൻ എന്നീ നാഷണൽ സ്കിൽ ഫ്രെയിം ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യു എഫ്) കോഴ്സുകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടത്.അതോടൊപ്പം 55 നെൽവിത്തുകളും പരമ്പരാഗതമായി കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും നാടൻ ഭക്ഷ്യ വസ്തുക്കളും പ്രദർശിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി. പി ബിനു, വിഎച്ച് എസ് ഇ പ്രിൻസിപ്പാൾ ജിജി കെ. കെ, എച്ച് എസ് എസ് പ്രിൻസിപ്പാൾ സലിം അൽത്താഫ്, എച്ച് എം രാധിക ടീച്ചർ, കരിയർ ഗൈഡൻസ് ഓഫീസർ ഡോ.ദിലീപ് കുമാർ, ബിനേഷ് രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply