സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ‘ഒപ്പം’ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ചെമ്പട്ടി ഊരിലെ സി.ബി. സ്‌ട്രൈക്കേഴ്‌സും പൂക്കോട് വെറ്ററിനറി കോളജ് ടീമുമാണ് സര്‍വകലാശാല വളപ്പിലെ കളിക്കളത്തില്‍ മത്സരിച്ചത്. അസോസിയേറ്റ് ഡീന്‍ ഡോ.എസ്. മായ, ഡയറക്ടര്‍ ഓഫ് ക്ലിനിക് ഡോ.മാധവനുണ്ണി, അക്കാഡമിക് വിഭാഗം പ്രൊഫ .ഡോ.അജിത്ത് ജേക്കബ് എന്നിവര്‍ ചേര്‍ന്നു കിക്ക്ഓഫ് നിര്‍വഹിച്ചു. ഡോ.കാന്തനാഥന്‍, ഡോ.വിനയ സിദാമു, ഡോ.ടി.എസ്. രാജീവ്, ഡോ.ജസ്റ്റിന്‍ ഡേവിസ് ഡോ.എസ്. അനൂപ്, ഡോ.ദീപക് മാത്യൂ, ഡോ.മുനീര്‍, ജിപ്‌സ ജഗദീഷ്, ഇ.സി. ജമുന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Leave a Reply