കണിയാരം ഫാ.ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുവദിച്ച സംസ്‌കൃതം മോഡല്‍ സ്‌കൂളും സ്‌കൂളും ലൈബ്രറിയും ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ഭാരതത്തിന്റെ സാംസ്‌കൃതിക പാരമ്പര്യവും വിജ്ഞാനങ്ങളുടെ ഖനികളായ ശാസ്ത്ര സമ്പത്തുക്കളും തലമുറകളിലേക്ക് പകരാനുള്ള മികച്ച മാധ്യമമാണ് സംസ്‌കൃത ഭാഷയെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി പ്രോ .വൈസ് ചാന്‍സിലര്‍ ഡോ.കെ മുത്തുലക്ഷ്മി അഭിപ്രായപ്പെട്ടു. സര്‍വ്വ ഭാഷാ ജനനി എന്നറിയപ്പെടുന്ന സംസ്‌കൃതം മലയാള സാഹിത്യത്തിനും ഭാഷാപോഷണത്തിനും നല്‍കിയ സംഭാവന മഹത്തരമാണ് .കാളിദാസന്‍, ഭാസന്‍ ,വ്യാസന്‍ മുതലായ മഹാകവിളുടെ കാവ്യ നാടകാദി ഗ്രന്ഥങ്ങള്‍ സഹൃദയര്‍ക്ക് എന്നും ആനന്ദം പകരുന്നതാണ് . യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ മാതൃകാപരമായ സംസ്‌കൃത പ്രചരണ പരിപാടികള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച് വരുന്നതായും അവര്‍ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കണിയാരം ഫാ.ജി കെ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുവദിച്ച സംസ്‌കൃതം മോഡല്‍ സ്‌കൂളും സ്‌കൂളും ലൈബ്രറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.കെ മുത്തുലക്ഷ്മി.
മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളം കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിയും ,വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യനും ചേര്‍ന്ന് സ്‌കൂളിലെ വിവിധ പ്രവര്‍ത്തന യൂണിറ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു. നവീകരിച്ച ഓഫീസ് റൂം സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. റോബിന്‍സ് കുമ്പളക്കുഴിയും നവീകരിച്ച ഐ ടി ലാബ് നഗരസഭ കൗണ്‍സിലര്‍ പി.വി ജോര്‍ജും ., എല്ലാ സൗകര്യങ്ങളോടും കൂടി നവീകരിച്ചസയന്‍സ് ലാബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരനും .സംസ്‌കൃത മോഡല്‍ സ്‌കൂളിന് വേണ്ടി തയ്യാറാക്കിയ സ്മാര്‍ട്ട് റൂം സംസ്‌കൃത യൂണിവേഴ്‌സിറ്റി മോഡല്‍ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഡോ.ഇ സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി, പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ ,പി.ടി എ പ്രസിഡന്റ് പി.ടി മനോജ് കുമാര്‍, കണിയാരം ടി ടി ഐ പ്രിന്‍സിപ്പാള്‍അന്നമ്മ എം ആന്റണി, സിമി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.സംസ്‌കൃത ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്കായി നടത്തിയ രാമായണ പാരായണ മത്സര വിജയികളെയും സംസ്ഥാന തല വിജയികളെയും ചടങ്ങില്‍ അനുമോദിച്ചു.



Leave a Reply