April 25, 2024

പാഠ്യപദ്ധതി ചട്ടക്കൂട് : വിവാദ പരാമർശങ്ങൾ പിൻവലിക്കണം : എം.എൽ.എമാർക്കും കളക്ടർക്കും നിവേദനം നൽകി

0
Img 20221202 Wa00062.jpg
കൽപ്പറ്റ : കൽപ്പറ്റ സർക്കാർ തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കണമെന്നും ഈ വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്നുമാവശ്യപ്പെട്ട് ജൻഡർ ന്യൂട്രാലിറ്റി ക്യാമ്പയിന്റെ  ഭാഗമായി സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ഭാരവാഹികൾ ജില്ലാ കളക്ടർക്കും എം.എൽ.എമാർക്കും നിവേദനം നൽകി. സ്കൂൾ സമയമാറ്റം, ലിംഗ സമത്വം, യുക്തിചിന്ത, ഭാഷാ പഠനം തുടങ്ങിയ വിവാദ ഭാഗങ്ങൾ അടങ്ങിയതാണ് സർക്കാറിന്റെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട്, ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഹ്വാന പ്രകാരം ക്യാമ്പയിന്റെ  ഭാഗമായി ടേബിൾ ടോക്ക് , ലഘുലേഖ വിതരണം, ഒപ്പുശേഖരണം തുടങ്ങിയവ നടത്തി കഴിഞ്ഞു. ജില്ലാ കളക്ടർ എ. ഗീത ഐ.എ.എസ്, എം.എൽ.എ മാരായ അഡ്വ.ടി സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവർക്ക് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് പി. സൈനുൽ ആബിദ് ദാരിമി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌   ഫൈസി പനമരം, ട്രഷറർ ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്. ചടങ്ങിൽ റസാഖ് കൽപ്പറ്റ , ഫൈസൽ വൈത്തിരി തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *