എസ്.എഫ്.ഐ വിക്ട്റി ഡേ നടത്തി

കൽപ്പറ്റ : വയനാട് ജില്ലയിലെ വിവിധ സർവകലാശാലക്ക്
കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയത്തിൻ്റെ ഭാഗമായി എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിക്ട്റി ഡേ സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പ്രകടനത്തിൽ വിവിധ ഏരിയാ കമ്മറ്റിയൂടെ കീഴിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.ശേഷം നടന്ന വിദ്യാർത്ഥി പൊതുയോഗം എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ജില്ല സെക്രട്ടറി ജിഷ്ണു ഷാജി സ്വാഗതം പറഞ്ഞു.ജില്ല പ്രസിഡൻ്റ് ജോയൽ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാന്ദ്ര രവീന്ദ്രൻ , പ്രണവ് പി സി എന്നിവർ പങ്കെടുത്തു. എൽദോസ് മത്തായി, ആദർശ് എം എസ് , സ്റ്റാലിൻ ജോഷി, അശ്വിൻ ഹാഷ്മി,നിഖിൽ ഒ,നിതിൻ കെ എന്നിവർ സംസാരിച്ചു.
ജില്ലയിലെ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്ന കോളേജുകളിൽ വൻഭൂരിപക്ഷത്തോടെ കൂടിയാണ് എസ്എഫ്ഐ വിജയിച്ചത്.



Leave a Reply