March 29, 2024

നെൽക്കർഷകർക്ക് ഭീഷണിയായി കള നെല്ല് വ്യാപകം

0
Img 20221202 153822.jpg
പടിഞ്ഞാറത്തറ : കതിര് വരും മുമ്പെ കള നെല്ല് വ്യാപകമാകുന്നത് കർഷകർക്ക് ദുരിതമാകുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശേരികടവ്, കുറുമ്പാല, കുപ്പാടിത്തറ എന്നീ പ്രദേശങ്ങളിലെ വയലുകളിലാണ് കള നെല്ല് വ്യാപകമായിരിക്കുന്നത്. പാടങ്ങളിൽ ഞാറിനെക്കാൾ ഒന്നരയടിയോളം ഉയർന്ന് വളരുന്ന കള നെല്ല് ശാഖകളായി കതിരിട്ട് ഞാറുകൾക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്. നെൽകതിരുകൾക്ക് പകരം ഇവ നെൽപാടങ്ങളിൽ വ്യാപകമാകുന്നതോടെ നെൽകൃഷി നശിക്കുന്ന അവസ്ഥയാണുള്ളത്. പ്രദേശത്തെ വയലുകളിൽ കതിരിട്ട നെല്ലിനേക്കാൾ കൂടുതലായി ഇവ വ്യാപകമായി വളർന്നുനിൽക്കുകയാണ്. പുതുശേരികടവിലെ ഒമ്പത് ഏക്കറോളം നെൽപാടം കൃഷിയിറക്കുന്നതിനായി പലരിൽനിന്നായി പാട്ടത്തിനെടുത്ത കേളുവിന്‍റെയും കരിപ്പാൽ ഷിബുവിന്‍റെയും പാടങ്ങളിൽ നെല്ലിന് പകരം കള നെല്ലാണ് വിളഞ്ഞത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *