April 20, 2024

വയനാട് ജില്ലയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രക്ഷോപം ശക്തമാക്കും: എന്‍.ഡി അപ്പച്ചന്‍

0
Img 20221202 Wa00842.jpg
കല്‍പ്പറ്റ: പിന്നോക്ക ജില്ലയായ വയനാടിനോട് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണനക്കെതിരെ കല്പറ്റ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന്  ദിവസങ്ങളിലായി നടക്കുന്ന പ്രതിഷേധ ജാഥ ചൂരല്‍മലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒട്ടേറെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോട് മുഖം തിരിക്കുകയാണ്. മുഖ്യമന്ത്രി കര്‍ണ്ണാടകത്തില്‍ പോയി ചര്‍ച്ച നടത്തിയതോടെ വയനാട് റെയില്‍വേയുടേയും, രാത്രികാല യാത്രാനിരോധന പരിഹാരത്തിന്റേയും പരിസമാപ്തി കുറിച്ചു. ഒരു കാര്യവും നടത്താനാവാതെ മുഖ്യമന്ത്രിക്ക് തിരിച്ച് പോകേണ്ടി വന്നു. വയനാട് ചുരം റോഡിന് ബൈപ്പാസ് നിര്‍മ്മിച്ചാല്‍ മാത്രമേ ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.
രാവും പകലും ഗതാഗത കുരുക്ക് നേരിടുകയാണ്. ചിപ്പിലിതോട്, മാവിലാംതോട്, തളിപ്പുഴ ബൈപ്പാസ് ആരംഭിക്കണം. വന്യമൃഗശല്യത്താല്‍ കൃഷിനശിച്ചവരുടേയും, വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്കുമുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണം, ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലക്കാണ് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലാ ആശുപത്രിക്ക് അനുവദിച്ച പണം കൊണ്ടുള്ള കെട്ടിടം മാത്രമാണ് മാനന്തവാടിയില്‍ നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ ഒരു ചില്ലി കാശ് പോലും അനുവദിച്ചിട്ടില്ല. കെ.എല്‍.ആര്‍ പ്രശ്‌നത്തിന് സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണം. അതിരൂക്ഷമായ വിലകയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. അരിയുടെ വില 65 രൂപയായി വര്‍ദ്ധിച്ചു. നിത്യോപകയോഗ സാധനങ്ങളുടെ വില രൂക്ഷമായി വര്‍ദ്ധിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വയനാട് പാക്കേജ് പ്രഖ്യാപനം മാത്രമായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 7000 കോടിയുടെ വയനാട് പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 760 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
അടിസ്ഥാന മേഖലക്കുള്ള ഫണ്ട് പോലും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
ഉദ്ഘാടന സമ്മേളനത്തില്‍ ടി.കെ ഖാലിദ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ധിക്ക് എം.എല്‍.എ, റസാക്ക് കല്പറ്റ, പി.പി ആലി, ടി.ജെ ഐസക്, വി.എ മജീദ്, മാണി ഫ്രാന്‍സിസ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍ , യഹ്യഖാന്‍ തലക്കല്‍, പോള്‍സണ്‍ കൂവക്കല്‍, ടി. ഹംസ, ബി. സുരേഷ് ബാബു, നജീബ് പിണങ്ങോട്, സുകുമാരന്‍ എന്‍.കെ, രാം കുമാര്‍. എ, സി.കെ നൂര്‍ദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *