March 22, 2023

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ചെയ്തു

IMG_20221203_074825.jpg
മാനന്തവാടി: വയനാടിൻ്റെ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മാനന്തവാടി നഗരസഭാധ്യക്ഷ സി കെ രത്നവല്ലി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർക്ക് ആദ്യ ഡെലിഗേറ്റ് പാസ് നൽകി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി മാധ്യമപ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. 50 ഓളം പേർക്ക് ആദ്യഘട്ട ഡെലിഗേറ്റ് പാസ് വിതരണവും നടത്തി.
യോഗത്തിൽ പി സൂപ്പി, ഷിനോജ് കെ.എം, പ്രസ് ക്ലബ് പ്രസിഡണ്ട് അബ്ദുള്ള,  ഷാജൻ ജോസ്, മറ്റൊലി ഡയറക്ടർ  ഫാദർ ബിജോ കറുകപ്പള്ളി, ഷിൽസൺ മാത്യു, വിനോദ് തോട്ടത്തിൽ,  ബാബു ഫിലിപ്പ്‌, ജൻസി ബിനോയ്,  ഫെസ്റ്റിവൽ ഡയറക്ടർ ഡോ വിനോദ് കെ ജോസ്, ക്യൂറേറ്റർ ഡോ ജോസഫ് കെ ജോബ് എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *