ജില്ലാ സ്കൂൾ കലോത്സവം ബ്രോഷർ പ്രകാശനം ചെയ്തു
മാനന്തവാടി : ജില്ലാ സ്കൂൾ കലോത്സവം ബ്രോഷർ പ്രകാശനം ചെയ്തു.ഡിസംബർ ആറ് മുതൽ മാനന്തവാടി ജി.കെ.എം.എച്ച്.എസ്.എസിൽ നടക്കുന്ന ജില്ലാ കലോത്സവത്തിൻ്റെ പ്രാഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയർമാനും നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ വിപിൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ശശി പ്രഭ നഗരസഭാ ചെയർപേഴ്സൺ സി.കെ.രത്നവല്ലിക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ കൗൺസിലമാരായ പി.വി. ജോർജ്, ഷൈനി ജോർജ്, സി.പി.സി.മോളി, അന്നമ്മ മേഴ്സി ആൻ്റണി, സി. സ്മിത ആൻ്റണി എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ജോ. കൺവീനർ എൻ.പി.മാർട്ടിൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.ബി.
സിമിൽ നന്ദിയും പറഞ്ഞു.
Leave a Reply