March 3, 2024

ജില്ല സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെ

0
Img 20221203 170414.jpg
മാനന്തവാടി: നാല്‍പ്പത്തിയൊന്നാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം ഡിസംബര്‍ ആറ് മുതല്‍ ഒമ്പത് വരെ കണിയാരം ഫാദര്‍ ജികെഎം  ഹയര്‍ സെക്കണ്ടി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ടിടിഐ, സാന്‍ജോ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി,വിഎച്ച്എസ്ഇ വിദ്യാലയങ്ങളില്‍ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അടക്കം ഏകദേശം 8000 ത്തിലധികം ആളുള്‍ മേളയില്‍ പങ്കെടുക്കും.  ഡിസംബര്‍ 7 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലിയുടെ അധ്യക്ഷതയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലാമേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ അധികൃതര്‍ , രക്ഷകര്‍തൃ – വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.വിശിഷ്ടാതിഥികളായി ഡോക്ടര്‍ ശ്യാം സൂരജ് , അഖില്‍ദേവ് എന്നിവര്‍ സംബന്ധിക്കും
ഡിസംബര്‍ ഒൻപത്    വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ വയനാട് ജില്ല കളക്ടര്‍  ഗീത  സമാപന സമ്മേളത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും. മേളയോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ഡിസംബര്‍ അഞ്ച്  തിങ്കളാഴ്ച വൈകുന്നേരം നാല്  മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. 
 മാനന്തവാടി , സുല്‍ത്താന്‍ വൈത്തിരി , ബത്തേരി എന്നീ മൂന്ന്  ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് ജില്ലാ മേളയില്‍ പങ്കെടുക്കുന്നത് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതി സൗഹാര്‍ദപരമായാണ് മേള നടത്തുന്നത്. 14 വേദികളിലായാണ് മത്സരങ്ങള്‍ നടത്തുക. വയനാട് ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പേരുകളോ, വയനാട്ടുകാരായ എഴുത്തുകാരുടെ പേരുകളോ ആണ് വേദികളുടെ പേരുകള്‍ ആയി ക്രമീകരിച്ചിരിക്കുന്നത്.സംസ്ഥാനമാകെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ഒരു മെഗാ ബാനര്‍ ക്യാമ്പയിന്‍ ആറാം തീയതി വൈകുന്നേരം 3 .30ന് നടത്തുന്നതാണ്.എല്ലാ വേദികളിലും പരിസരങ്ങളിലും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട് .പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ് എന്നിവരുടെ പൂര്‍ണ്ണ സേവനം മുഴുവന്‍ സമയങ്ങളിലും ലഭ്യമാകും. 
മേളയോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ഡിസംബര്‍ അഞ്ച്   തിങ്കളാഴ്ച വൈകുന്നേരം നാല്  മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച ഗാന്ധി പാര്‍ക്കില്‍ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്നൂറിലധികം വിദ്യാര്‍ത്ഥികളും സംഘാടകസമിതി അംഗങ്ങളും വിളംബര ജാഥയില്‍ പങ്കെടുക്കുംഡിസംബര്‍ 6നാണ് ഓഫ് സ്റ്റേജിനങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തുന്നത് ഡിസംബര്‍ 7, 8 ,9 തീയതികളില്‍ ആണ് സ്റ്റേജിനങ്ങള്‍ നടത്തുന്നത് 
 ജനറല്‍ കലോത്സവം, അറബിക്കലോത്സവം ,സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ 300-ല്‍ അധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാവുക .ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ അടക്കം ഏതാണ്ട് 2500 ല്‍ അധികം ആളുകള്‍ മത്സരത്തിന് എത്തും എന്ന് കരുതുന്നു .
കൂടാതെ ആയിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നു.കോവിഡ് കാരണം രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജില്ലാ  കലോത്സവം വീണ്ടും നടക്കുന്നത്.ആരോഗ്യ പരിപാലനത്തിന് മാനന്തവാടി മെഡിക്കല്‍ കോളജിന്റെയും സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെയും പൂര്‍ണ്ണ സേവനം ലഭിക്കുന്നതാണ്.  നിയമ പാലനത്തിനായി മേള നടക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ പോലീസ്  എയ്ഡ് പോസ്റ്റ് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതാണ് വിവിധ സ്റ്റേജുകളിലും സ്ഥലങ്ങളിലും ആയി 500 ലേറെ വിദ്യാര്‍ഥി വോളണ്ടിയേഴ്‌സിന്റെ സേവനം ലഭ്യമാക്കുംജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വ്യാപാര മേഖയിലെ പ്രവര്‍ത്തകര്‍ , സംഘാട സമിതി അംഗങ്ങള്‍, പിടിഎ , മാനേജ്‌മെന്റ് ,പൊതുപ്രവര്‍ത്തകര്‍ ,സന്നദ്ധ സംഘടനകള്‍,  അധ്യാപകര്‍, നാട്ടുകാര്‍,തുടങ്ങിയ വിവിധ മേഖലകളില്‍ നിന്ന് ഉള്ളവരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും .
മത്സരം കഴിഞ്ഞാല്‍ ഉടന്‍ തന്നെ റിസള്‍ട്ട് . ഓണ്‍ലൈനായി ലഭ്യമാകുന്നതാണ് .വ്യക്തിഗത /ഗ്രൂപ്പിനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് മാതൃഭൂമി ഒരു ലക്ഷം രൂപയുടെ ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്ഈ ജില്ലാ കലാമേള പൂര്‍ണ്ണ വിജയമാക്കി തീര്‍ക്കുന്നതിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നു അഭ്യര്‍ത്ഥിക്കുന്നുപത്രസമ്മേളനത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശി പ്രഭ , പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ എന്‍.പി,ജനപ്രതിനിധികളായ പി വി എസ് മൂസ, പി വി ജോര്‍ജ് ,മാര്‍ഗരറ്റ് തോമസ്, വിപിന്‍ വേണുഗോപാല്‍, നജീബ് മണ്ണാര്‍,പിടിഎ പ്രസിഡണ്ട് മനോജ് എന്നിവര്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *