April 20, 2024

ലോക ഭിന്നശേഷി ദിനാചരണം നടത്തി

0
Img 20221203 202017.jpg
പനമരം: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി പതാക ഉയര്‍ത്തിയാണ് ദിനാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.  പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല  ദിനാചരണത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ  സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ആദരിച്ചു.  മത്സര  വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിത ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ  ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം നേടിയവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെയും വിവിധ അസോസിയേഷന്‍ ഭാരവാഹികളെയും ആദരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.അശോകന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ ടി.എ ബിനിത, സീനിയര്‍ സൂപ്രണ്ട് കെ.കെ പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പൊതു സമൂഹത്തിന്റെ ശ്രദ്ധ ഭിന്നശേഷിക്കാരിലേക്ക് എത്തിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷൃം.  ഉണര്‍വ് 2022 പേരിലാണ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ദിനാഘോഷം സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *