April 20, 2024

പോളിയിലെ മയക്ക്മരുന്ന് ഉപയോഗം ഏത് വിധേനെയും ചെറുത്ത് തോല്‍പ്പിക്കും: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20221204 195010.jpg
കല്‍പ്പറ്റ:പുതുതലമുറയിലെ മയക്ക്മരുന്ന് ഉപയോഗം കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കേണ്ടതായുണ്ട്. സമൂഹത്തിനും വളര്‍ന്ന് വരുന്ന തലമുറക്കും വന്‍ വിപത്തായി മാറികൊണ്ടിരിക്കുകയാണ് ലഹരി ഉപയോഗമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ കഴിഞ്ഞ ദിവസം യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചില വിദ്യാര്‍ത്ഥികള്‍ മയക്ക്മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍ വന്നിരുന്നു. ഇത് ഏറെ ഞെട്ടലോടെയാണ് കേട്ടത്. അത്തരം ഒരു സാഹചര്യത്തില്‍ കോളേജ് ക്യാമ്പസ്, ഹോസ്റ്റല്‍ ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ സാന്നിധ്യം ഉെണ്ടന്ന് സംശയിക്കപ്പെടേണ്‍ണ്ടിയിരിക്കുന്നു.  ഇന്ന് സമൂഹം നേരിടുന്ന കനത്ത വെല്ലുവിളി ലഹരിയാണ്. വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവും സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ തകര്‍ച്ചക്ക് കാരണമാകുന്ന ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇത്രയും ഗുരുതര സാഹചര്യത്തിലേക്ക് ആ ക്യാമ്പസിലേക്ക് ചിലര്‍ കടന്ന് വന്നിട്ടും ഇതുവരെ പോലീസോ, നാര്‍ക്കോട്ടിക് സെല്ലോ, എക്‌സൈസോ, കോളേജ് അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് ഏറെ ഗൗരകരമായ വീഴ്ചയാണ്. പുതുതലമുറയെ വഴി തെറ്റിക്കുന്ന ഇത്തരം മാരക മയക്കമരുന്ന് കണ്ണികള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസ് മുഴുവന്‍ ഗൗരകരമായ പരിശോധന നടത്തുകയും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്ന ആളുകളേയും അതിന്റെ ചങ്ങലകളേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും മേപ്പാടി പോളിടെക്‌നിക് ക്യാമ്പസിനെ ലഹരി മുക്തമാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ട്‌കൊണ്ട് വയനാട് ജില്ലാ പോലീസ് മേധാവിക്കും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കും, നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്.പിക്കും കത്ത് നല്‍കുകയും, അടിയന്തിരമായി കോളേജ് പി.ടി.എ യുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടേയും, അധ്യാപകരുടേയും യോഗങ്ങള്‍ വെവ്വേറെ വിളിച്ച് ചേര്‍ക്കുന്നതിനും പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മയക്ക് മരുന്നിന് എതിരെയുള്ള പോരാട്ടത്തിന് എല്ലാവരും ഒരുമയോടെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും എം.എല്‍.എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *