ഡിസംബര്‍ ആറിന് എസ്ഡിപിഐ ഫാസിസ്റ്റ് വിരുദ്ധ ധര്‍ണ്ണ സംഘടിപ്പിക്കും

മാനന്തവാടി:ബാബരി മസ്ജിദ് തകർത്ത ഡിസംബര്‍ ആറ് എസ് ഡി പി ഐ ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും. ജില്ലാ കമ്മിറ്റി കെല്ലൂർ അഞ്ചാംമൈലിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളുടെ അടിക്കല്ലിളക്കിയ ബാബരി ധ്വംസനം ഫാസിസത്തിന് ഭരണത്തിലേറാനുള്ള ചവിട്ടുപടിയായിരുന്നു. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍ ഫാസിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഫാസിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡിസംബര്‍ ആറ് ചൊവ്വാഴ്ച വൈകുന്നേരം 4.30നു കെല്ലൂർ അഞ്ചാംമൈലിൽ സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ധര്‍ണ സംസ്ഥാന കമ്മിറ്റിയംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ് അധ്യക്ഷത വഹിക്കും. എസ് ടിറ്റിയു സംസ്ഥാന സമിതിയംഗം എ യുസഫ് പാർട്ടി'ജില്ല ജനറൽസെക്രട്ടറി ടി.നാസർ, വൈസ്, പ്രസിഡൻറ് ഇ.ഉസ്മാൻ 'ട്രഷറർ കെ.മഹ്റുഫ് ജില്ലാ ഓർഗനൈസിoഗ് ജനറൽ സെക്രട്ടറി പി ഫസൽറഹ്മാൻ 'ജില്ല'സെക്രട്ടറിമാരായ ബബിത ശ്രീനു – മമ്മൂട്ടി തരുവണ സൽമ മാനന്തവാടി ' ജില്ലാകമ്മിറ്റിയംഗങ്ങളായഎൻ ഹംസ ' കെ പി സുബൈർ . വിമൺഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ റിപ്പൺ' എസ് ഡി പി ഐമാനന്തവാടി മണ്ഡലം പ്രസിഡന്റ് പി കെ നൗഫൽ സെക്രട്ടറി എ ഉബൈദ് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് എം അബൂബക്കർ സെക്രട്ടറി നൗഷാദ്എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍
-ടി 'നാസർ ജില്ലാ ജനറൽ സെക്രട്ടറി
ഇ.ഉസ്മാൻ ജില്ലാ വൈസ് പ്രസിഡന്റ്
പി കെ.നൗഫൽ മാനന്തവാടിമണ്ഡലം പ്രസിഡന്റ് എന്നിവർ പങ്കെടുത്തു



Leave a Reply