March 25, 2023

തിരുസ്വരൂപ പ്രയാണത്തിന് സ്വീകരണം നൽകി

IMG-20221206-WA00042.jpg
പുൽപ്പള്ളി : മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ 160 ഇടവകകളിലൂടെ കടന്നുപോകുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപ പ്രയാണത്തിന് മുള്ളൻകൊല്ലി ഫൊറോനാ കവാടമായ ഇരുളത്ത് സ്വീകരണം നൽകി.നടവയൽ ഫൊറോനയുടെ സമാപന സ്ഥലമായ വാളവയൽ പള്ളിയിൽനിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുള്ളൻകൊല്ലി ഫൊറോന വികാരി റവ.ഫാ. ജോസ് തേക്കനാടിയുടെ നേതൃത്വത്തിൽ തിരുസ്വരൂപം ഏറ്റുവാങ്ങി.ഫൊറോന കൗൺസിൽ സെക്രട്ടറി ബാബു നമ്പുടാകം, ഫൊറോന കൗൺസിൽ അംഗം തോമസ് പാഴൂക്കാല തുടങ്ങിയവർ നേതൃത്വം നൽകി. ഇരുളം പള്ളിയിൽ എത്തിയ തിരുസ്വരൂപം ഇടവക വികാരിയച്ചനും ഇടവകാംഗങ്ങളും ചേർന്ന് ഭക്തി ആദരപൂർവ്വം ഏറ്റുവാങ്ങി ദേവാലയത്തിൽ പ്രതിഷ്ഠിച്ചു .തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മരകാവ്പള്ളിയിലേക്കും തുടർന്നുള്ള ദിവസങ്ങളിൽ പുൽപ്പള്ളി ടൗൺ ചർച്ച്, മുള്ളൻകൊല്ലി ഫൊറോന ദേവാലയം, പട്ടാണിക്കൂപ്പ് പള്ളി, മരക്കടവ് പള്ളി, കബനിഗിരി പള്ളി ,പാടിച്ചിറ പള്ളി, സീതാമൗണ്ട് പള്ളി, ശിശുമല പള്ളി, അമരക്കുനി പള്ളി ,തുടർന്ന് അടിക്കൊല്ലി പള്ളി എന്ന ക്രമത്തിൽ തിരുസ്വരൂപ പ്രയാണം നടക്കും.ഓരോ ഇടവകയിൽ നിന്നും അടുത്ത ഇടവകയിലേക്ക് അതാത് ഇടവകകളിലെ വികാരി അച്ഛൻറെ നേതൃത്വത്തിൽ തിരുസ്വരൂപം ഏറ്റുവാങ്ങി കൊണ്ടുപോകുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *