6.6 ഗ്രാം മെത്താ ഫിറ്റമനുമായി കോഴിക്കോട് സ്വദേശി തോൽപ്പെട്ടിയിൽ പിടിയിൽ
തോൽപ്പെട്ടി: ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, എക്സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി എന്നിവർ സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു കേരള ആർ.ടി.സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 6.6 ഗ്രാം മെത്താ ഫിറ്റമൻ പിടിച്ചെടുത്തു. കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടിൽ മുഹ്സിൻ മദാരി (27)യാണ് 6.6 ഗ്രാം മെത്താ ഫിറ്റമനുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ബി ബിൽജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഓഫീസർ സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി.ആർ, മനു. കെ, നിക്കോളാസ് ജോസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സൽമ കെ.ജോസ്, ഡ്രൈവർ അബ്ദുൽ റഹീം എം.വി എന്നിവരുമുണ്ടായിരുന്നു.
Leave a Reply