കൽപ്പറ്റയില്‍ എബിസിഡി ക്യാമ്പ് രണ്ടാം ഘട്ടം അവസാനിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന എബിസിഡി ക്യാമ്പിന്റെ രണ്ടാം ഘട്ടം അവസാനിച്ചു . ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണ വകുപ്പും, പട്ടിക വര്‍ഗ വകുപ്പും ഐ ടി വകുപ്പും സഹകരിചാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് ഡിസംബര്‍ ആറിന് നടത്തിയത്. കല്‍പ്പറ്റ മുണ്ടേരി മിനി കോണ്‍ഫറന്‍സ് ഹാളില്‍ ( പഴയ കേന്ദ്രീയ വിദ്യാലയം ) നടക്കുന്ന എബിസിഡി ക്യാമ്പില്‍ കല്‍പ്പറ്റ നഗരസഭ പരിധിയിലുള്ള മുഴുവന്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തി . രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും പൂര്‍ത്തീകരിച്ചു നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതോടി രണ്ടാംഘട്ട പരിപാടി ഉദ്ഘടനം ചെയ്തു.



Leave a Reply