ശബരിമല: വിവിധ ഭാഷകളിലെ വീഡിയോചിത്രങ്ങള്‍ പോലീസ് പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരള പോലീസ് തയ്യാറാക്കിയ വീഡിയോചിത്രങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു.
കേരളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തയ്യാറാക്കിയ ഈ വീഡിയോചിത്രങ്ങൾ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകും.
ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസും കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളില്‍ വീഡിയോചിത്രങ്ങൾ കാണാം.



Leave a Reply