April 25, 2024

സുഗതകുമാരി പുരസ്കാരം 2022 പുൽപ്പള്ളി ജയശ്രീ സ്കൂളിന്

0
 കൽപ്പറ്റ:

                                                     കേരളത്തിന്റെ പ്രിയ കവയത്രിയും , പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മക്കായി, ഹ്യൂം സെന്റർ ഫോർ ഇക്കോളജിയുമായി സഹകരിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് നൽകി വരുന്ന രണ്ടാമതു പുരസ്ക്കാരത്തിന് പുൽപ്പള്ളി ജയശ്രീ സ്കൂളിനെ
തിരഞ്ഞെടുത്തു. സുഗതകുമാരിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഡിസംബർ 23 ന് രാവിലെ 10.30 ന് ജയശ്രീ സ്കൂൾ അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളന യോഗത്തിൽ പ്രശസ്ത കവിയും, എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ പുരസ്കാര സമർപ്പണം നടത്തും. 
ടീച്ചറുടെ പരിസ്ഥിതി രംഗത്തെ ഇടപെടലുകൾ എന്ന വിഷയത്തിൽ ഡോ.സുമ വിഷ്ണുദാസ് പ്രഭാഷണം നടത്തും. അഡ്വ.പി. ചാത്തുക്കുട്ടി, കെ.ആർ . ജയറാം , എൻ. ബാദുഷ, കെ.പി.അബ്ദുൾ വഹാബ്ബ് തുടങ്ങിയവർ പങ്കെടുക്കും. സുഗതകുമാരി കവിതകളുടെ ജില്ലാ തല ആലാപന മത്സരം ഡിസംബർ 17 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ പുൽപ്പള്ളി ജയശ്രീ സ്കൂളിൽ നടക്കും. ജില്ലയിലെ പ്ലസ്ടു – സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ ഈ വിഭാഗത്തിലുള്ള സ്കൂളുകളിൽ നിന്നും ഓരോ വിദ്യാർത്ഥികൾക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവർ 9447 635 793, 9447 640 631 എന്നീ മൊബൈൽ നമ്പറുകളിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്. 23 നു നടക്കുന്ന പുരസ്ക്കാര സമർപ്പണ വേദിയിൽ സമ്മാന സമർപ്പണം നടക്കും. വിജയികൾ കവിതാലാപനവും നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *