March 21, 2023

ഉൽപ്പന്ന വിപണന മേള ആരംഭിച്ചു

IMG-20221207-WA00622.jpg
മാനന്തവാടി :വയനാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ആരംഭിച്ച കുടുംബശ്രീ ഉൽപ്പന്ന പ്രദർശന വിപണന മേള മാനന്തവാടി നഗര സഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മാനന്തവാടി നഗരസഭ മെമ്പർ മാർഗരറ്റ് തോമസിന് നൽകി നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ പി കെ ബാല സുബ്രഹ്മണ്യൻ, സി ഡി എസ് ചെയർപേഴ്സൺ വത്സ മാർട്ടിൻ, ഡി പി എം ആശ പോൾ, ബ്ലോക്ക്‌ കോ ഓർഡിനേറ്റർ സിറാജ്, എം ഇ സി മാർ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *