കർഷക – ശാസ്ത്രജ്ഞ മുഖാമുഖം

കൽപ്പറ്റ : വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ കർഷകർക്കായി കർഷക – ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുവാനും പരിഹാരം കാണുവാനുമായി നിരവധി കർഷകർ യോഗത്തിൽ പങ്കെടുത്തു. എമി പോൾ, ഡെപ്യുട്ടി ഡയറക്ടർ (ഇ & ടി ) പ്രസ്തുത പരിപാടിക്ക് സ്വാഗതമർപ്പിച്ചു സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മമ്മൂട്ടി കെ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ സഫീന കെ എസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. വികസന സമിതി അംഗം ഏചോം ഗോപി ആശംസയർപ്പിച്ച ചടങ്ങിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ നന്ദിയർപ്പിച്ചു.പരിപാടിയിൽ .ഡോ. സുഷ എസ് താര (അസിസ്റ്റന്റ് പ്രൊഫസർ, വെള്ളായണി അഗ്രിക്കൾച്ചർ കോളേജ്), ഡോ. ബെറിൻ പത്രോസ് (ഡയറക്ടർ ഓഫ് പ്ലാനിംഗ്, കേരള കാർഷിക സർവ്വകലാശാല), ഡോ. ജയരാജ് പി (കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരും വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും പങ്കെടുത്തു.



Leave a Reply