ഞങ്ങ’; ഗോത്രവര്‍ഗ കലോത്സവം ശനി മുതൽ എൻ ഊരിൽ
വൈത്തിരി : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് – വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രവര്‍ഗ്ഗ കലോ ത്സവം – 'ഞങ്ങ' ഡിസംബര്‍ 10,11,12 തീയതികളില്‍ പൂക്കോട് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തില്‍ നടക്കും. ജില്ലാ കളക്ടര്‍ എ.ഗീത കലോത്സവം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച രാവിലെ 9.30 ന് എൻ ഊര് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിക്കും. സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷമി മുഖ്യാതിഥിയാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ജില്ലയിലെ നിരവധി ഗോത്ര കലാകരന്മാര്‍ പങ്കെടുക്കും.
ഉദ്ഘാടന ദിവസം രാവിലെ 10 ന് കണിയാമ്പറ്റ എം.എആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ പരമ്പരാഗത നൃത്തം, നാടന്‍പാട്ട്, തൃശ്ശിലേരി പി.കെ കാളന്‍ സ്മാരക ഗ്രോത്രകലയുടെ ഗദ്ദിക എന്നിയോടെ കലാപരിപടികള്‍ക്ക് തുടക്കമാകും. കളിമണ്‍ ശില്‍പശാല, ഗോത്രചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടക്കും. ഞായറാഴ്ച്ച രാവിലെ 10.30 ന് ഉണര്‍വ് നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരവും, നല്ലൂര്‍നാട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍, എന്നിവയുണ്ടാകും. സമാപന ദിവസമായ ഡിസംബര്‍ 12 ന് രാവിലെ 10.30 മുതല്‍ പ്രമുഖർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് നടക്കും. വൈകീട്ട് 3 മുതല്‍ കല്‍പ്പറ്റ നന്തുണി മ്യൂസിക്സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം എന്നിവയും പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. എല്ലാ ദിവസവും ഗോത്ര ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടാകും.
Leave a Reply