സമം 2022:ഗോത്ര സഹവാസ ക്യാമ്പ്
കൈതക്കൽ: കൈതക്കൽ ഗവണ്മെന്റ് എൽ. പി സ്കൂളിൽ സമം 2022 എന്ന പേരിൽ ഗോത്ര സഹവാസ ക്യാമ്പ് ഡിസംബർ 10,11 തിയതികളിലായി നടത്താൻ തീരുമാനിച്ചു. എം. എൽ. എ ഒ. ആർ. കേളുവാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.അന്യം നിന്നുപോകുന്ന ഗോത്ര കലകളെ മുഖ്യ ധാരയിൽ അണിനിരത്തുക എന്നതാണ് രണ്ടു ദിവസത്തെ ഈ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.വിവിധതരം ഗോത്ര കലകളും ഗോത്ര വിഭാഗത്തിന്റെ കലാ പരിപാടികളും ഈ ക്യാമ്പിന്റെ മാറ്റു കൂട്ടുന്നു. ഇതിനോട് അനുബന്ധിച്ചു പുരാവസ്തു പ്രദർശനവും ഗോത്രയാനം ചിത്രപ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.ഇതിനോട് അനുബന്ധിച്ചു ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ. വികസിപ്പിക്കാൻ വേണ്ടി അഭിനയ, ചിത്ര രചനാ ശില്പശാലയും സംഘടിപ്പികുന്നുന്നുണ്ട്. പ്രശസ്ത ചിത്രകല അദ്ധ്യാപകരായ ജിൽസ് മാസ്റ്റർ, ഗിരീഷ് മാസ്റ്റർ എന്നിവരാണ് വരക്കാം പഠിക്കാം എന്ന പേരിൽ ഉള്ള ചിത്ര രചന ശില്പശാലക്കു നേതൃത്വ കൊടുക്കുന്നത്. അഭിനയത്തിന്റെ രസതന്ത്രം വിദ്യാർത്ഥികൾക്കു പകരനായി മാനന്തവാടിവാടി ക്കാർക്ക് ഏറെ പരിചിതനായ ഹ്രസ്വ ചിത്ര നടാനും, നടക്കകൃത്തുമായ മിഥുൻ മുണ്ടക്കലും എത്തുന്നു.
Leave a Reply