തൊഴിൽ സഭകൾ വിളിച്ചു ചേർത്തു: സുൽത്താൻ ബത്തേരി നഗരസഭ

ബത്തേരി: ബത്തേരി നഗരസഭ വിളിച്ച് ചേർത്ത നഗര സഭാ തല തൊഴിൽ സഭ നഗരസഭാ ചെയർമാൻ ടി കെ രമേശ് ഉദ്ഘടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് ലിഷ അധ്യക്ഷത വഹിച്ചു. നാല് സെക്ഷൻ ആയിട്ട് രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് 35 വാർഡ് കളിലെയും തൊഴിൽ സഭകൾ നടത്തുക. പ്രസ്തുത പരിപാടിയിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാമില ജുനൈസ്, കെ. റഷീദ്, ടോംജോസ്, കൗൺസിലർമാർ നഗര സഭ സെക്രട്ടറി കെ. എം സെയ്നുദ്ധീൻ എന്നിവർ സംസാരിച്ചു.



Leave a Reply