ചുണ്ടക്കൊല്ലി റോഡിലെ ഓവുചാൽ വൃത്തിയാക്കണം
പുൽപ്പള്ളി : പുൽപ്പള്ളി ട്രാഫിക്ക് ജംഗ്ഷനിൽ നിന്ന് ചുണ്ടക്കൊല്ലി റോഡിലേക്കുള്ള ഓടകളും, റോഡും തകർന്നു തരിപ്പണമായിട്ട് മാസങ്ങളായി. ഓവുചാലുകൾ തകർന്നു കിടക്കുന്നതിനാൽ വെള്ളം മെയിൻ റോഡിലെ ഓടയിൽ നിന്ന് ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.
കാപ്പിസെറ്റ് പയ്യമ്പള്ളി റോഡ് പണി തീരുന്നതോടുകൂടി പോലീസ് സ്റ്റേഷൻ ഭാഗത്തുനിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തിയാൽ പുൽപ്പള്ളി ടൗൺ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. അതോടൊപ്പം ട്രാഫിക്ക് ജംഗ്ഷനിൽ നിന്നും കേവലം 50 മീറ്ററോളം മാത്രം ദൂരത്തിൽ റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്. റോഡിലെ ഗർത്തത്തിൽ വീണ് നിരവധി ചരക്ക് വാഹനങ്ങളും, ഓട്ടോറിക്ഷകളുമടക്കം മറിയുകയും ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്.മെയിൻ ടൗണിന്റെ ഭാഗമായ ഈ റോഡ് തകർന്നു തരിപ്പണമായത് പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നന്നാക്കാൻ ശ്രമിക്കാത്തതിൽ പുൽപ്പള്ളിയിൽ ചേർന്ന മർച്ചന്റ്സ് അസോസിയേഷന്റെ പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈയവസ്ഥ ചൂണ്ടിക്കാണിച്ച് പി.ഡബ്ല്യു.ഡി.വിഭാഗത്തിനും, ഗ്രാമ പഞ്ചായത്ത് അധികൃതർക്കും, എം.എൽ.എ.യ്ക്കും വ്യാപാരികൾ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
കാപ്പിസെറ്റ് -പയ്യമ്പള്ളി റോഡ് പണി പൂർത്തിയാകുന്നതിനോടൊപ്പം തന്നെ ടൗണിലെ തകർന്ന ഓടകളും,റോഡും നന്നാക്കാത്ത പക്ഷം സ്ഥാപനങ്ങളടച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്താൻ പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ പൊതുയോഗം തീരുമാനിച്ചു.
അതോടൊപ്പം സമാഗതമാകുന്ന
ക്രിസ്തുമസ്,പുൽപ്പള്ളി സീതാദേവി ക്ഷേത്രം ഉത്സവം മുതലായവ അടുത്ത് വന്ന സാഹചര്യത്തിൽ ടൗൺ പ്രദേശത്തെയെങ്കിലും റോഡുകളുടെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് കെ..കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഒ.വി.വർഗീസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഉസ്മാൻ, ജില്ലാ ട്രഷറർ ഇ. ഹൈദ്രു,അജിമോൻ കെ.എസ്, ബാബു. ഇ.ടി, കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.
കെ. കെ അബ്രഹാം ,മുഹമ്മദ് ഇ.കെ, പി.സി.ടോമി,ബേബി. പി.സി, ബേബി എം.കെ, റഫീഖ്.കെ.വി, വേണുഗോപാൽ, ബാബു സി. കെ,ബാബു രാജേഷ്,ഹംസ, പൈലി. പി.എം,വിജയൻ.പി. ആർ, അനന്തൻ.കെ.കെ,
ഷാജിമോൻ ,വികാസ് ജോസഫ്, അജേഷ്, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply