കലോത്സവത്തിലും ഗോത്ര വിദ്യാർത്ഥികൾ മികവ് കാട്ടി മിമിക്രിയിൽ ഒന്നാമതെത്തി

കണിയാരം : സമസ്ത മേഖലകളിലും ഗോത്ര സമുദായ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുകയാണ് . ജില്ലാ കായിക മേളയിൽ സംസ്ഥാന തലത്തിൽ സാന്നിദ്ധ്യം ഉറപ്പാക്കിയ ഇവർ കലോത്സവത്തിലും സർഗ്ഗ സാന്നിദ്ധ്യം തെളിയിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ എം. എസ്. അനശ്വരയും, ഹൈസ്കൂൾ വിഭാഗത്തിൽ ടി.പി.അരുണിമയും ഒന്നാമതെത്തി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റിനീഷ് കണ്ണൂരാണ് ഇരുവരുടേയും ഗുരുനാഥൻ. ഗോത്ര സമുദായ വിദ്യാർത്ഥികൾ പഠിക്കുന്ന
എം. എർ .എസുകളിൽ നിന്നായി 26 വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മത്സരിക്കുന്നത്.നാടൻപാട്ട്,നാടകം ,സംഘഗാനം ,നാടോടി നൃത്തം എന്നീ ഇനങ്ങളിലായി ഈ കുട്ടികൾ മത്സരിക്കുന്നത്.



Leave a Reply