April 19, 2024

നെറ്റ് ബോൾ കേരള ടീമിനെ ബേസിൽ അന്ത്രയോസ് നയിക്കും

0
Img 20221209 Wa00592.jpg
•റിപ്പോർട്ട്‌ : ദീപാ ഷാജി•
കൽപ്പറ്റ: നെറ്റ് ബോൾ കേരള ടീമിനെ വയനാട് സ്വദേശി
ബേസിൽ അന്ത്രയോസ് നയിക്കും.
 മീനങ്ങാടി കുമ്പളേരി കണ്ണംതാഴത്ത് അന്ത്രയോസ് (ജോസ്), പരേതയായ മോളിയുടെയും രണ്ടാമത്തെ മകനാണ് ബേസിൽ.കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് ബേസിൽ . വയനാടിന്റെ യശസ്സ് വാനോളമുയര്‍ത്തിയ ഈ കായിക താരം2022-ല്‍ ഗുജറാത്തില്‍ നടന്ന നാഷ്ണല്‍ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2019-ല്‍ ബാംഗ്ലൂരില്‍ നടന്ന സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രൗണ്‍സ് മെഡല്‍ നേടി.2022-ല്‍ ഹരിയാനയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ബ്രൗണ്‍സ്.
കാലിക്കറ്റ് യൂണീവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി.2022-ല്‍ തമിഴ്നാട്ടില്‍ വെച്ച് നടന്ന അഖിലേന്ത്യാ ഇന്റര്‍ യൂണീവേഴ്സിറ്റി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം സ്വര്‍ണ്ണം നേടിയപ്പോള്‍- കേരള ടീമിന്റെ ക്യാപ്റ്റനും ബേസിലായിരുന്നുവെന്നത് വയനാടന്‍ കായിക കരുത്തിന്റെ അഭിമാനമാണ്.പഠനകാലത്ത് 2018,2019 വര്‍ഷങ്ങളില്‍ നാഗ്പൂരില്‍ നടന്ന നാഷ്ണല്‍ ഫുഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും വിജയം കൊയ്യുന്നതിന് ഈ വയനാടന്‍ ചുണക്കുട്ടിയുണ്ടായിരുന്നു. 2018 മുതല്‍ 2020 വരെ സ്റ്റേറ്റ് നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രൗണ്‍സ് മെഡല്‍ തുടര്‍ച്ചയായി നേടാനും ബേസിലിന് കഴിഞ്ഞു. നിലവില്‍ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിയായ ബേസില്‍ 2017 മുതല്‍ വയനാടിന്റെ സബ്ബ് ജൂനിയര്‍ ,സീനിയര്‍ നെറ്റ്ബോള്‍ കോച്ചായും 
പ്രവര്‍ത്തിച്ചു വരുന്നു.ജ്യേഷ്ഠ സഹോദരന്‍ ബിടെക് ബിരുദം നേടി ചെന്നൈയില്‍ ജോലി ചെയ്യുന്നു.
നെറ്റ്ബോളിലൂടെ വയനാടിന്റെ പേര് ലോക ശ്രദ്ധയിലെത്തിക്കാന്‍ ബേസിലിന് കഴിയുമെന്ന് മുന്‍കാല പ്രകടനങ്ങള്‍ തെളിയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *