ഓൺ ദി ജോബ് പരിശീലനം സംഘടിപ്പിച്ചു
കൽപ്പറ്റ: കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഡയറി ഫാം വിദ്യാർത്ഥികൾക്കായി പൂക്കോട് വെറ്ററിനറി കോളേജിൽ എട്ട് ദിവസത്തെ ഓൺ ദി ജോബ് പരിശീലനം സംഘടിപ്പിച്ചു. പതിനേഴിലധികം ഡിപ്പാർട്ടുമെന്റുകളിലായി ഇരുപത്തി മൂന്നിലധികം വ്യത്യസ്ത വിഷയങ്ങളിൽ 30 വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. കോളേജ് അസ്സോസിയേറ്റ് ഡീൻ ഡോ.മായ എസ് പരിശീലനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എക്സ്റ്റൻഷൻ ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി. ഇൻ ചാർജ് ഡോ. ബിമൽ പി. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. അഞ്ജുഷ ആനന്ദ് സ്വാഗതവും ശ്രീജിത്ത് വാകേരി നന്ദിയും പറഞ്ഞു. കനീഷ് സി.കെ., അഞ്ജു കൃഷ്ണ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി.
Leave a Reply