April 19, 2024

ഓർമ്മകൾ പങ്കിട്ട് മാനന്തവാടി രൂപത നേതൃസംഗമം

0
Img 20221211 Wa00092.jpg
മാനന്തവാടി: മാനന്തവാടി രൂപതാസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദം 2022 എന്ന പേരിൽ നേതൃസംഗമം നടത്തി.1973ല്‍ രൂപത സ്ഥാപിതമായ കാലം മുതൽ രൂപതയുടെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ച വൈദികർ, സമർപ്പിതർ, അൽമായർ എന്നിവര്‍ ഒത്തുചേര്‍ന്ന ദ്വാരക പാസ്റ്ററൽ സെന്റർ ഓർമ്മകളുടെയും സൗഹൃദങ്ങളുടേയും സംഗമവേദിയായി മാറി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തിന്റെ ഉദ്ഘാടനം കിൻഫ്ര ചെയർമാൻ ജോർജുകുട്ടി ആഗസ്തി നിർവഹിച്ചു. ദിശാബോധമുള്ള നേതൃത്വം ഏതൊരു സമൂഹത്തിന്റെയും നിലനിൽപ്പിനും വളർച്ചക്കും ആവശ്യമാണന്നും ധാർമികതയിലും നീതിബോധത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ ക്രൈസ്തവ ദർശനങ്ങളെ മുറുകെപ്പിടിക്കുന്ന നേതൃത്വത്തെ വളർത്തിക്കൊണ്ടു വരുന്നതിന് സഭ ഉണർന്നു പ്രവർത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജോർജുകുട്ടി ആഗസ്തി ചൂണ്ടിക്കാട്ടി. സമഗ്രമേഖകളിലും രൂപത കൈവരിച്ച പുരോഗതി മുൻകാല നേതൃത്വത്തിനേയും ഇപ്പോൾ സേവന നിരതരായിരിക്കുന്നവരുടെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണന്ന് അധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് വ്യക്തമാക്കി.മുൻകാലങ്ങളിൽ രൂപതയെ നയിച്ച മെത്രാന്മാർ, വൈദികശ്രേഷ്ഠർ സന്യസ്തര്‍, അല്മായ നേതാക്കൾ തുടങ്ങിയവരെ പ്രത്യേകമായി ഓർക്കുന്നതായും എല്ലാകാലത്തും അവരോടുള്ള നന്ദി മനസ്സിൽ സൂക്ഷിക്കുന്നതായും പിതാവ് അറിയിച്ചു. സംഗമത്തിൽ മാനന്തവാടി രൂപതയുടെ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് പിതാവിന്റെയും തലശ്ശേരി മുൻഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെയും ഓഡിയോ ആശംസ സന്ദേശങ്ങൾ നേതൃസംഗമത്തിൽ കേൾപ്പിച്ചു. മുൻകാല പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ഷെയറിങ് സെക്ഷനിൽ സെബാസ്റ്റ്യൻ പാലം പറമ്പിൽ മോഡറേറ്റർ ആയിരുന്നു. വികാരി ജനറൽ ജനറൽ മാരായ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, റവ.ഫാ.തോമസ് മണക്കുന്നേൽ, ജൂബിലി കമ്മറ്റി കൺവിനർ ഫാ. ബിജു മാവറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, തോമസ് ഏറണാട്ട്, രൂപത പി.ആർ.ഒ. മാരായ ഫാ. ജോസ് കൊച്ചറയ്ക്കൽ, സാലു അബ്രാഹം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *