ബത്തേരി നഗരസഭ പരിധിയിൽ മാലിന്യങ്ങൾ കത്തിച്ച വർക്ക് എതിരെ നടപടികൾ സ്വീകരിച്ചു
ബത്തേരി : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ദൊട്ടപ്പൻ കുളം ക്‌ളാസിക് സ്കൂ ബൈക്ക്സ് എന്നാസ്ഥാപനത്തിന് പിഴച്ചുമത്തുകയും 5000 രൂപ പിഴ അടക്കുകയും സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ മാലിന്യം കത്തിച്ചതിന് ഇരുപത്തി അയ്യായിരം രൂപഅടയ്ക്കുന്നതിനു നോട്ടീസ് നൽകുകയും ചെയ്തു.തുടർന്നും നഗര സഭ യിൽ മാലിന്യങ്ങൾ കത്തി ക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾ, കേരള മുനിസിപ്പൽ ആക്ട്, പരിസ്ഥിതി നിയമം എന്നിവ പ്രകാരം പിഴ ഈടാക്കുമെന്നും, അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനയ്ക്ക് കൈമാറന്നണ മെന്നും നഗര സഭ സെക്രട്ടറി കെ. എം സെയ്നുദ്ധീൻ അറിയിച്ചു. ആരോഗ്യ വിഭാഗം പരിശോധനയയിൽ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം സജി, പി. എസ് സുധീർ, വി. കെ സജീവ് എന്നിവർ നേതൃത്വം നൽകി.
Leave a Reply