കരുതൽ പദ്ധതിക്ക് സമാപനം
ബത്തേരി : കൈപ്പഞ്ചേരി ഗവൺമെന്റ് എൽപി സ്കൂളിന്റെ സോഷ്യൽ പ്രോജക്ട് ആയ 'കരുതൽ' ലിന്റെ സമാപന ചടങ്ങ് വയനാട് ഡയറ്റിന് മുൻവശത്ത് വച്ച് സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ
ടി കെ രമേശ് അവർകൾ നിർവഹിച്ചു. സ്റ്റുഡൻസ് കൗൺസിൽ അംഗങ്ങളായ സ്വാലിഹയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റസൽ മുഹമ്മദ് സ്വാഗതവും സുൽത്താൻബത്തേരി മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,ടോം ജോസ്,കൗൺസിലർ ജംഷീർ അലി,പ്രധാന അധ്യാപിക സൈനബ ആശംസകളും സെബാ നൗഷാദ് നന്ദിയും അർപ്പിച്ചു. ഇന്നത്തെ തലമുറയെ ബാധിക്കുന്ന പ്രധാന സാമൂഹിക പ്രശ്നങ്ങളിൽ ചിലതായ സോഷ്യൽ മീഡിയയുടെ ഉപയോഗവും ദൂഷ്യഫലങ്ങളും, മാറുന്ന ഭക്ഷണശീലവും ആരോഗ്യ പ്രശ്നങ്ങളും, ലഹരി ഉപയോഗം എന്നിവ വിവിധ ദൃശ്യാവിഷ്കാരങ്ങളിലൂടെ സമൂഹത്തിനുമുന്നിൽ അവതരിപ്പിച്ചു.
Leave a Reply