പോക്സോ കേസിൽ യുവാക്കളെ അറസ്റ്റ് ചെയ്തു
കൽപ്പറ്റ :കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ പിതാവിനോപ്പം നടന്നു പോകവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പുത്തൂർവയൽ സ്വദേശിയായ തേങ്ങിൻതൊടിയിൽ നിഷാദ് ബാബു (38)എന്ന യുവാവിനെതിരെയും സംഭവസ്ഥലത്തു വച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞ് വിദഗ്ദമായി ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറായ പുത്തൂർവയൽ മാങ്ങവയൽ സ്വദേശി കാരടി വീട്ടിൽ അബു (51)എന്നായാളെയും പ്രതിയാക്കിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരവും കൽപ്പറ്റ പോലീസ് കേസെടുത്തത്. കൽപ്പറ്റ പോലീസ് സ്റ്റേനിൽ അറസ്റ്റു ചെയ്ത പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി ഡിമാന്റ് ചെയ്തു.
Leave a Reply