April 26, 2024

സമം 2022: ഗോത്ര സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20221212 142113.jpg
കൈതക്കൽ:കൈതക്കൽ  ഗവൺമെന്റ്   എൽ. പി സ്കൂളിൽ  സമം  2022 എന്ന പേരിൽ ഗോത്ര സഹവാസ ക്യാമ്പ്  ഡിസംബർ 10,11 തിയതികളിലായി സംഘടിപ്പിച്ചു . എം. എൽ. എ ഒ. ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു..അന്യ നിന്നുപോകുന്ന ഗോത്ര കലകളെ മുഖ്യ ധാരയിൽ അണിനിരത്തുക, കുട്ടികളുടെ കൊഴിഞ്ഞു പോക്കു തടയുക, ഗോത്ര വിഭാഗ രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമാക്കുക എന്നിവയായിരുന്നു രണ്ടു ദിവസത്തെ  ഈ ക്യാമ്പ് കൊണ്ട് ഉദ്ദേശിച്ചത്.വിവിധതരം ഗോത്ര കലകളും ഗോത്ര വിഭാഗത്തിന്റെ കലാ പരിപാടികളും  ഈ ക്യാമ്പിന്റെ മാറ്റു കൂട്ടി.ഇതിനോട് അനുബന്ധിച്ചു പുരാവസ്തു പ്രദർശനവും ഗോത്രയാനം ചിത്രപ്രദർശനവും നടന്നു. ഗോത്ര വിഭാഗം വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടി അഭിനയ, ചിത്ര രചനാ ശില്പശാലയും സംഘടിപ്പിച്ചു.
എ. ഇ സതീഷ് ബാബു, പനമരം സബ് ഇൻസ്പെക്ടർ വിനോദ് ജോസഫ്,  അഭിനയത്തിന്റെ രസതന്ത്രം വിദ്യാർത്ഥികൾക്കു പകർന്നു നൽകാൻ  ഹ്രസ്വ ചിത്ര നടനും, നാടകകൃത്തുമായ  മിഥുൻ മുണ്ടക്കലും ക്യാമ്പിനു നേതൃത്വം നൽകി.1930 ൽ സ്ഥാപിതമായ സ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പഠന സെഷനുകളെകൊണ്ടും വൻ വിജയകരമായ ഇത്തരം ഒരു ക്യാമ്പ് ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്നത്.  ഒ.ആർ കേളു ക്യാമ്പ് ഉദ്ഘാടനവും ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപാണി പ്രദർശന ഉദ്ഘാടനവും പനമരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി പാറക്കാലായിൽ പുരാവസ്തു പ്രദർശനവും ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡണ്ട്  ആസ്യ പി.എ അധ്യക്ഷത വഹിച്ചു. പിടി എ പ്രസിഡണ്ട്  അബ്ദുൾ നാസർ സി സ്വാഗതവും ഹെഡ് മാസ്റ്റർ  കെ.കെ.സുരേഷ് നന്ദിയും പറഞ്ഞു.എ.ഇ. ഒ .എം.എം ഗണേഷ്,
കെ.ടി സുബൈർ,  ബിന്ദുപ്രകാശ്, കുഞ്ഞമ്മദ് മഞ്ചേരി,  ശാന്ത,  അജയൻ , മിയ ചാർളി, സിദ്ധീഖ്,  സജിത,  തമ്പു ഡോ. റഫീഖ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *