മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം :മദ്യനിരോധന സമിതി
മാനന്തവാടി: സംസ്ഥാനത്ത് പുതുതായി 227 വിദേശമദ്യ ഷോപ്പുകൾ ആരംഭിച്ചും പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യം വാറ്റാൻ അനുമതി നൽകിയും മലബാർ ബ്രാൻഡ് എന്ന പേരിൽ മദ്യം ഇറക്കിയും മദ്യവ്യാപനം പൂർവ്വാധികം ശക്തിപ്പെടുത്തുന്ന നിലപാടുകളിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറാകണമെന്നും സംസ്ഥാനത്ത് ഒരു മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കുവാൻ നേതൃത്വം നൽകണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ ആവശ്യപ്പെട്ടു.നമ്മുടെ യുവജനങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന എം ഡി എം എ പോലുള്ള മാരക ലഹരി വസ്തുക്കളും മയക്കുമരുന്നുകളും പൂർണമായും ഉന്മൂലനം ചെയ്യാൻ സുതാര്യവും ഫലപ്രദവുമായ നിയമനിർമ്മാണം നടത്തുവാനും അത് പൂർണ്ണമായും നടപ്പിലാക്കുവാനും ഗവൺമെൻറ് ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിരോധന സമിതി സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലോടിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. കല്ലോടി സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ബിജു മാവറ മുഖ്യ പ്രഭാഷണം നടത്തി.
നമ്മുടെ വിദ്യാർഥികളെയും യുവജനങ്ങളെയും മുതിർന്ന പൗരന്മാരെയും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു മാരകമായ ലഹരി വസ്തുക്കളുടെയും കരാളഹസ്തങ്ങൾ നിന്നും മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ഏറ്റവും വലിയ ആവശ്യമാണ് . നമ്മുടെ സംസ്ഥാനത്ത് ഒരു മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ ഗവൺമെൻറ് പ്രതിജ്ഞാബദ്ധം ആണെങ്കിൽ , ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മദ്യലഹരി വിരുദ്ധ പ്രചാരണങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും ലഭ്യത പൂർണമായും അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത് എന്ന് ഫാദർ ബിജു മാവറ പറഞ്ഞു
യോഗത്തിൽ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി , മികച്ച ട്രെയിനർ ജോസ് പള്ളത്, മധ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികളായ പ്രൊഫസർ ചിന്നമ്മ , ഐ സി മേരി , വെള്ള സോമൻ , മാക്കി പയ്യമ്പിള്ളി , ജനറൽ കൺവീനർ സിറ്റി എബ്രഹാം , അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ ,റസാഖ് സി പച്ചിലക്കാട് , എം കെ ജോർജ് , ചാക്കോ സി യു , എൻ സി ജോൺ , പി യു ജോൺ , ബിനു എം രാജൻ , തോമസ് തിരുനെല്ലി , കാദർകുട്ടി പനമരം , പ്രസന്ന ലോഹിതദാസ് , ചാക്കോ പി ജെ , ഗ്രേസി കാരുവേലിൽ , വത്സ കെ റ്റി , ബാലൻ കാരക്കോട് , സിബി ജോൺ , മോളി ചെറുപ്ലാവിൽ , ജസ്സി ഷാന്റോ , തോമസ് തിരുനെല്ലി , റോസമ്മ പി എ , ജോൺസൻ പി എം തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply