ജുവനൈല്‍ ജസ്റ്റിസ് കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വാളാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദിച്ചതിനെ തുടര്‍ന്ന് തലപ്പുഴ പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി (45) യെ യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്റണിയുടെ ഭാര്യ വിദേശത്താണ്. മദ്യലഹരിയില്‍ പത്തും, പതിമൂന്നും വയസുള്ള മക്കളെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് കുട്ടികളുടെ പരാതി പ്രകാരം ഡിസം.10 ന് ആന്റണിക്കെതിരെ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 323 പ്രകാരവും, ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തത്. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞ ആന്റണി വരാതിരുന്നതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആന്റണിയെ കണ്ടെത്തിയത്. തലപ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Leave a Reply