മേഖലാ അധ്യാപക സംഗമവും ക്രിസ്മസ് ആഘോഷവും നടത്തി
മാനന്തവാടി: എം. ജെ. എസ്.എസ് .എ മാനന്തവാടി മേഖലാ അധ്യാപക സംഗമവും ക്രിസ്മസ് ആഘോഷവും നടത്തി. കരോൾ ഗാന മൽസരം, ക്രിസ്മസ് ഗിഫ്റ്റ് വിതരണം, കേക്ക് മുറിക്കൽ നടന്നു. ഫാ. ബേബി പൗലോസ് ഓലിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു.ഫാ. എൽദോ മനയത്ത് ,മേഖല ഇൻസ്പെക്ടർ എബിൻ.പി. ഏലിയാസ്, അസി. ഇൻസ്പെക്ടർ ടി.വി സുനിൽ, സെക്രട്ടറി നിഖിൽ പീറ്റർ, അധ്യാപക പ്രതിനിധി ജോൺ ബേബി, ജോതിർഗമയ കോഡിനേറ്റർ കെ.എം ഷിനോജ് പ്രസംഗിച്ചു.
Leave a Reply