April 27, 2024

വന്യമൃഗശല്യത്തിന് ശ്വാശുത പരിഹാരം വേണം: ഐ.എൻ.ടി.യു.സി

0
Img 20221212 Wa00482.jpg
മാനന്തവാടി: ജില്ലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്ന് ഐ.എൻ.ടി.യു.സി മാനന്തവാടി റിജണൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിലെ തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ ക്ഷിര കർഷകർ തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികളും ഭയാശങ്കയിലാണ് തൊഴിൽ ചെയ്യുന്നത്.കാടും നാടും വേർതിരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണം. കർഷകർക്ക് മതിയായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുവാനും സർക്കാർ തയ്യാറാവണം. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കുലി കുടിശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.റിജണൽ പ്രസിഡണ്ട് ജോർജ് പടകുട്ടിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.സുരേഷ് ബാബു,ജോസ് പാറക്കൽ,എം.പി.ശശികുമാർ,വിനോദ് തോട്ടത്തിൽ, കെ.വി.ഷിനോജ്, ജോയ്സി ഷാജു, ഗിരിജാ സുധാകരൻ,ലിലാഗോവിന്ദൻ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *