കണിയാമ്പറ്റ തിരുനെല്ലി എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി
മാനന്തവാടി :കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു ളള എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി. കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് പ്രൊജക്ട് അവതരിപ്പിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി. മണി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.പി നജീബ്, പി.എന്‍.സുമ, കുഞ്ഞായിഷ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഐ.ടി.സി.പി പ്രൊജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി പ്രൊജക്ട് അവതരണം നടത്തി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി. രാധാകൃഷ്ണന്‍, റുഖിയ സൈനുദ്ദീന്‍, പി.എന്‍ ഹരീന്ദ്രന്‍, മെമ്പര്‍ കെ.വി വസന്തകുമാരി, ടി.ഡി.ഒ സി. ഇസ്മായില്‍, പഞ്ചായത്ത് സെക്രട്ടറി വി.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രത്യേകം സജ്ജീകരിച്ച 60 കൗണ്ടറുകളിലൂടെയാണ് ക്യാമ്പില്‍ സേവനം ലഭ്യമാക്കുന്നത്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയം എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് ഡിസംബര്‍ 15 ന് സമാപിക്കും.
Leave a Reply