തുടിച്ചെത്തം ; ഗോത്രോത്സവം ശ്രദ്ധേയമായി
വെള്ളമുണ്ട : മൊതക്കര ഗവ.എൽ.പി.സ്കൂളിൽ തുടിച്ചെത്തം എന്ന പേരിൽ ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ,ഹെഡ്മാസ്റ്റർ എം. മണികണ്ഠൻ,പി.റ്റി.എ പ്രസിഡണ്ട്.
പ്രകാശൻ എം.പി,എൽസി.എം.ജെ,മിഥുൻ മുണ്ടക്കൽ,എം.സുധാകരൻ,എം.മോഹന കൃഷ്ണൻ,യൂസഫ്.ഇ, വിനീത.എൻ,മിനിമോൾ പി.ജെ ,ആർ കുര്യൻ, കെ.എം റിജേഷ്,അനിഷ ദിപിൽ,രേഖ.കെ,ബിന്ദു.സി, തുടങ്ങിയവർ സംസാരിച്ചു. പ്രാക്തന ഗോത്ര വിഭാഗത്തിന്റെ തനതു കലയും സംസ്‌കാരവും നിലനിര്‍ത്തി അവരെ സ്‌കൂളുകളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്‌കൂളിലേക്കുള്ള വരവ്, ഹാജര്‍ നിലനിര്‍ത്തല്‍,
വിദ്യാലയങ്ങളോട് ഇഴുകിച്ചേരല്‍ എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടത്. ഗോത്ര സംസ്‌കൃതി തൊട്ടുണർത്തുന്ന വിവിധ കലാരൂപങ്ങൾ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തി. ഫെസ്റ്റിൽ മുതിർന്ന ഊര് മൂപ്പൻ വെള്ളൻ നാരോക്കടവിനെ ആദരിച്ചു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണവും ചെയ്തു
Leave a Reply