അച്ചൂർ എസ്റ്റേറ്റിൽ വീണ്ടും പുലി ഭീഷണി: പ്രദേശ വാസികൾ ആശങ്കയിലായി
അച്ചൂർ : അച്ചൂരിൽ നിന്നും ചാത്തോത്തേക്കു പോകുന്ന സ്ഥലത്ത് പതിനഞ്ചാം നമ്പറിലെ വയലിൽ ഉണ്ടായിരുന്ന പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നു. ചാത്തോത്ത് സ്വദേശി ബഷീർ പുലിയെ നേരിട്ട് കണ്ടെങ്കിലും പശുക്കിടാവിനെ രക്ഷിക്കാനായില്ല. ആണി വയലിൽ താമസിക്കുന്ന ഷാജഹാന്റെ പശുക്കിടാവാണ് പുലിയുടെ ആക്രമണത്താൽ ചത്തത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. സ്കൂളിൽ നിന്നും അച്ചൂർ 13 – ചാത്തോത്ത് ഭാഗങ്ങളിലേക്ക് പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ തനിച്ച് മടങ്ങി പോവരുതെന്നും രക്ഷിതാക്കൾ സ്കൂളിൽ വന്ന് കുട്ടികളെ കൂട്ടികൊണ്ട് പോവണമെന്നും അച്ചൂർ സ്കൂളിലെ ഹെഡ്മാസ്റ്റർ അറിയിച്ചു.
Leave a Reply