കിടപ്പു രോഗികൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ
പടിഞ്ഞാറത്തറ: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദനയനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികൾക്ക് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുറുമ്പാല ജിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഭക്ഷണ കിറ്റും വസ്ത്രങ്ങളും കൈമാറി. പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ പൗരബോധം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ സദ് പ്രവർത്തി ഏറ്റെടുത്തത്. പ്രധാന അധ്യാപകൻ അബ്ദുൽ റഷീദിൽ നിന്നും പാലിയേറ്റീവ് കമ്മിറ്റി പ്രസിഡണ്ട് കെ ടി കുഞ്ഞബ്ദുള്ള ഭക്ഷണക്കിറ്റ് ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റൻറ് കെ ഹാരിസ്, ടിവി സിബി, എം എസ് ഗോപിദാസ്, ഹബീബ ഷമീം, ജിജി ജോസഫ്, കെ വി ജിൻസി, സുജാത, ജോസ് എന്നിവർക്കൊപ്പം പത്താം ക്ലാസ് വിദ്യാർത്ഥികളും പങ്കെടുത്തു
Leave a Reply