April 24, 2024

മികവിന്റെ മുന്നൊരുക്കവുമായി ഗോത്ര ഫെസ്റ്റ് :നാം ഒപ്പര’

0
Img 20221213 Wa00452.jpg
കല്‍പ്പറ്റ:വയനാട് ജില്ലയിലെ വിദ്യാഭ്യാസമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഗോത്ര വിഭാഗം കുട്ടികളുടെ വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് .കൊഴിഞ്ഞു പോക്ക് തടയുന്നതിനും കുട്ടികളില്‍ പഠനാഭിമുഖ്യം വളര്‍ത്തുന്നതിനുമായി കല്‍പ്പറ്റ നഗരസഭ വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പുത്തൂര്‍ വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ വച്ച് ഡിസംബര്‍ 13ന് രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം നാലര വരെ 'നാം ഒപ്പര'എന്ന പേരില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാപരിധിയിലെ ഏഴ് വിദ്യാലയങ്ങളില്‍ നിന്നായി എല്‍ .പി ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗങ്ങളില്‍പ്പെടുന്ന 152 കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു.സുകുമാര്‍ ചാലി ഗദ്ധ നേതൃത്വം നല്‍കിയ ഗോത്ര ഭാഷാകളികള്‍ , ഒ.കെ പീറ്ററിന്റെ നേതൃത്വത്തില്‍ നടന്ന നാടന്‍പാട്ട് അരങ്ങ് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കരകൗശല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലയുടെ അഭിമാനമായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ ഐ.എ.എസ് നിര്‍വഹിച്ചു.മനുഷ്യ വിഭവശേഷി ഉയര്‍ത്തുന്നതിനുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി ഇത്തരം പദ്ധതി സംഘടിപ്പിച്ച കല്‍പ്പറ്റ നഗരസഭയെ സബ് കലക്ടര്‍ പ്രത്യേകം അഭിനന്ദിച്ചു.കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു .വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി .കെ . ശിവരാമന്‍ ,ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ .പി .മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ. സരോജിനി ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. ജെ .ഐസക്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി .രാജന്‍, ടി .മണി , ശ്യാമള, നിജിത സുഭാഷ്, റൈഹാനത്ത് വടക്കേതില്‍, അബ്ദുള്ള കുഞ്ഞൂട്ടി, പി.കെ. സുഭാഷ്, എം. കമറുദ്ദീന്‍ ,ഹംസ . സി,ഷിബു എം.കെ, ആയിഷ പള്ളിയാല് ,പുഷ്പ, സെക്രട്ടറി അലി അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു ഇoപ്ലിമെന്റിംഗ് ഓഫീസര്‍ പി.ടി. സജീവന്‍ ,ജി .എല്‍ .പി .സ്‌കൂള്‍ അധ്യാപകന്‍ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *