സ്‌പെഷ്യല്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ പി എസ് സി ലിസ്റ്റില്‍ അഴിമതി : യൂത്ത് കോണ്‍ഗ്രസ്
ബത്തേരി: സ്‌പെഷ്യല്‍ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക് പി.എസ്.സി നടത്തി പുറത്തു വന്ന ലിസ്റ്റില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.. 2022സെപ്റ്റംബര്‍ മൂന്നിന് നടന്ന പരീക്ഷയില്‍ പി.എസ്.സി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കി പരീക്ഷയില്‍ പാസ് ആയവര്‍ 430 പേരാണെന്നിരിക്കെ കൃത്യസമയത്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്ത 211 പേരും ലിസ്റ്റില്‍ ഇടം പിടിച്ചു. വന്യ മൃഗത്താല്‍ മരണപെട്ട വ്യക്തികളുടെ ആശ്രിതരെ പോലും തഴഞ്ഞാണ് അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പെടുത്തിയത്. കൂടാതെ മാതാപിതാക്കള്‍ മരണപെട്ട യോഗ്യത മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്ന പലരും ലിസ്റ്റിന് പുറത്താണ്. യൂത്ത് കോണ്‍ഗ്രസ്സും ഉദ്യോഗാര്‍ഥികളും നടത്തിയ അന്വേഷണത്തില്‍ പുതുതായി ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ പട്ടണത്തില്‍ താമസിക്കുന്നവരും സിപിഎം അനുഭവികളുമാണ്. ഭരണ കക്ഷിക്കാരെ കുത്തി നിറയ്ക്കാനായി ഇത്തരം സ്‌പെഷ്യല്‍ റിക്രൂട്‌മെന്റുകള്‍ നടത്തുന്ന സര്‍ക്കാരിനെതിരെ വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഇറങ്ങും. അനധികൃത നിയമനങ്ങള്‍ തടയുന്നതിനായി കോടതിയെ സമീപിക്കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്, ജില്ലാ വൈസ് പ്രസിഡന്റ് സിറില്‍ ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ്, ജില്ലാ സെക്രട്ടറിമാരായ സഫീര്‍ പഴേരി, ജിനു കോളിയടി, ജിത്തു മാടക്കര എന്നിവര്‍ സംസാരിച്ചു.
Leave a Reply